മക്കളുടെ പഠനത്തിന് പണം കണ്ടെത്താന്‍ സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്ത ദമ്പതികളെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ബിടെക്കിന് പഠിക്കുന്ന മകളും ഉന്നത പഠനത്തിന് പ്രവേശനം നേടാന്‍ ഒരുങ്ങുന്ന മറ്റൊരു മകളുമുള്ള ദമ്പതികളാണ് കനത്ത ഫീസിനുള്ള പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ സ്വന്തം ലൈംഗിക ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്തത്. ഓട്ടോറിക്ഷാ ഡ്രൈവറാണ് അറസ്റ്റിലായ ദമ്പതികളിലൊരാള്‍.
രണ്ട് പെണ്‍കുട്ടികളുടെ ഫീസടക്കാന്‍ ദമ്പതികള്‍ ബുദ്ധിമുട്ടിയിരുന്നു. മൂത്തമകള്‍ ബി.ടെകിനാണ് പഠിക്കുന്നത്. രണ്ടാമത്തെ മകള്‍ 470ല്‍468 മാര്‍ക്ക് നേടി ഉന്നതപഠനത്തിനുള്ള ശ്രമത്തിലാണ്. മക്കളുടെ പഠനചെലവ് താങ്ങാന്‍ കഴിയാതായതോടെയാണ് ഇവര്‍ ഇത്തരത്തില്‍ ലൈംഗികദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്തത്. ഓട്ടോ ഡ്രൈവറായ പെണ്‍കുട്ടികളുടെ പിതാവിന് അസുഖം മൂലം ഇപ്പോള്‍ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് ദമ്പതികളെ അംബര്‍പേട്ടിലെ മല്ലികാര്‍ജുന്‍ നഗറില്‍ നിന്നും അറസ്റ്റ് ചെയ്തത്. വിഡിയോ റെക്കോഡ് ചെയ്യാന്‍ ഉപയോഗിച്ച ഹൈ ഡെഫനിഷന്‍ കാമറകള്‍ ഉള്‍പ്പടെ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് 500 രൂപക്കാണ് ഇവര്‍ നല്‍കിയിരുന്നത്. ലൈവ് സ്ട്രീമിങ്ങിന് 2,000 രൂപയും ഈടാക്കിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.