പി വി അൻവർ വിഷയം അടഞ്ഞ അധ്യായം : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

പി വി അൻവർ വിഷയം അടഞ്ഞ അധ്യായമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.നിലമ്പൂർ ജയത്തിലെ ക്രഡിറ്റിനെക്കുറിച്ച് തർക്കമില്ലെന്നും നിലമ്പൂരിലെ ക്രഡിറ്റ് പ്രവർത്തകർക്കാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

യുഡിഎഫിൻ്റെ ജനകീയ അടിത്തറ വിപുലീകരിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.നിലമ്പൂർ ഫലത്തിന് ശേഷം എൽഡിഎഫിൽ അനൈക്യമാണെന്നും എന്നാൽ ഒരു പാർട്ടിയെയും ഇപ്പോൾ യുഡിഎഫിലേക്ക് ക്ഷണിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

പി.വി.അൻവറിനെ യുഡിഎഫിൽ എടുക്കേണ്ടെന്നാണ് കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ പൊതുവികാരം.അൻവറിനെ എടുക്കണമെന്ന് കെ.സുധാകരൻ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും എടുക്കേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.

ശശി തരൂരിന്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ചെന്നിത്തലയും ആവശ്യപ്പെട്ടു. അതിനിടെ കെപിസിസി പുനസംഘടന വേഗത്തിൽ പൂർത്തീകരിക്കാൻ രാഷ്ട്രീയകാര്യസമിതിയിൽ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *