തൃശൂർ: കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ രൂപേൽ, രാഹുൽ,ആലിം എന്നിവരാണ് മരിച്ചത്. കൊടകര ജംഗ്ഷനില്‍ നിന്നും വെള്ളിക്കുളങ്ങരയിലേക്കുള്ള റോഡില്‍ നിര്‍മിച്ച ഓടിട്ട രണ്ട് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.തകര്‍ന്നുവീണ കോണ്‍ക്രീറ്റ് ബീമിന്റെ അടിയില്‍ ഇവര്‍ കുടുങ്ങിപ്പോവുകയായിരുന്നു. ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
12 ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നത്. കെട്ടിടത്തിന് 40വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കെട്ടിടത്തില്‍ താമസിച്ചിരുന്ന മറ്റ ഒന്‍പത് പേര് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. രാവിലെ ജോലിക്ക് പോകാനിരിക്കെയാണ് അപകടം.
അപകടത്തിന്റെ പശ്ചാത്തലത്തിൽ അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി .