നിലമ്പൂർ : നിലമ്പൂരിന്റെ എംഎല്‍എയായി ആര്യാടൻ ഷൗക്കത്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് മൂന്നരയ്ക്കാണ് ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ശങ്കരനാരായണൻ തമ്ബി ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക.
11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് നിലമ്ബൂർ തിരിച്ചുപിടിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡ് നിലനിർത്തിയ ഷൗക്കത്ത് 19ാം റൗണ്ടില്‍ അവസാന ബൂത്ത് എണ്ണിത്തീരും വരെയും ഒന്നാമനായി തന്നെ തുടർന്നു. 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. എല്‍ഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. വോട്ടുവഹിതവും ഉയർത്തി. ആകെ 77,737 വോട്ടുകളാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്.