കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്; മലപ്പുറത്ത് ലീഗ് നേതൃയോഗം

മലപ്പുറം : കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും.രാവിലെ 10.30 ന് ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനൊപ്പം തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

പൂഞ്ഞാറിൽ ആയൂര്‍വേദ ചികിത്സയിലായതിനാല്‍ കെപിസിസി മുന്‍ അധ്യക്ഷന്മാരായ വി.എം സുധീരനും കെ. സുധാകരനും യോഗത്തില്‍ പങ്കെടുക്കില്ല.അന്‍വറിനെ കാര്യമാക്കാതെ ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിച്ച്, വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വി.ഡി സതീശന്‍ ക്യാംപ്.

എന്നാല്‍ മണ്ഡലത്തില്‍ ഇരുപതിനായിരുത്തനടുത്ത് വോട്ട് പിടിച്ച അന്‍വറിന് മണ്ഡലത്തിലുള്ള സ്വാധീനവും യോഗത്തില്‍ ചര്‍ച്ചാ വിഷയം ആയേക്കാം.അന്‍വര്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ മണ്ഡലത്തില്‍ യുഡിഎഫിന് നില മെച്ചപ്പെടുത്താമായിരുന്നുവെന്ന് കെ മുരളീധരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിലിരിക്കെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യതയും അതിനോട് വി ഡി സതീശന്റേയും അനുകൂലികളുടേയും പ്രതികരണവും നിര്‍ണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *