വിഷ്ണു മഞ്ജുവിന്റെ ഓഫീസുകളില്‍ ജി.എസ്.ടി റെയ്ഡ്

ക്ഷന്‍ ഫാന്റസി ചിത്രമായ കണ്ണപ്പ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ നിര്‍മാതാവും നായകനുമായ വിഷ്ണു മഞ്ജുവിന്റെ ഹൈദരാബാദിലെ ഓഫീസുകളില്‍ ജിഎസ്ടി റെയ്ഡ്. ജി.എസ്.ടി ഇന്റലിജന്‍സ് വകുപ്പിലെ വിവിധ സംഘങ്ങളാണ് വിഷ്ണുവിന്റെ മാധാപൂരിലെയും കാവൂരി ഹില്‍സിലെയും ഓഫീസുകളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്.
‘റെയ്ഡുകള്‍ നടക്കുന്നുണ്ടെങ്കില്‍ അത് നല്ലതാണ്. ഒന്നും മറച്ചുവെക്കാനില്ല.’എന്നാണ് മഞ്ചു വിഷ്ണു പറഞ്ഞത്. സിനിമയുടെ പ്രമോഷനിലായതിനാല്‍ റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞിരുന്നില്ല, മാധ്യമങ്ങള്‍ വഴിയാണ് വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.വി.എ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് കണ്ണപ്പ. പ്രഭാസ്, മോഹന്‍ലാല്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *