തിരുവല്ല : യാത്രക്കാരി ബോധരഹിതയായതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്തി കെഎസ്ആർടിസി ജീവനക്കാർ. ഇന്ന് രാവിലെ തെങ്കാശി- കോട്ടയം ബസ്സിലാണ് സംഭവമുണ്ടായത്. തിരുവല്ലയിൽ വെച്ച് യാത്രക്കാരി ബോധരഹിതയായി .തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാർ ബസ് വളരെ വേഗം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കുകയായിരുന്നു.
പ്രധാന റോഡിൽ ബ്ലോക്ക് ആയതിനാൽ മറ്റു വഴിയിലൂടെയാണ് കെ എസ് ആർ ടി സിയിൽത്തന്നെ വേഗം ആശുപത്രിയിൽ എത്തിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞ യാത്രക്കാരി പിന്നീട് ആരോഗ്യനില വീണ്ടെടുത്തു. ജീവനക്കാരുടെ സമയോചിതമായ തീരുമാനമാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്.