പൈസ കിട്ടിയില്ല എന്നു പറഞ്ഞത് പൈസ കിട്ടാത്തതുകൊണ്ട് തന്നെ ; തുണ്ട് കടലാസല്ല എഗ്രിമെൻ്റുണ്ടെങ്കിൽ പുറത്തു വിടണം :ജോജു ജോർജ്

കൊച്ചി :ചുരുളിയിൽ ഗസ്റ്റ് റോളായിരുന്നില്ല.പൈസ കിട്ടിയില്ല എന്നു പറഞ്ഞത് പൈസ കിട്ടാത്തതുകൊണ്ട് കൊണ്ട് തന്നെയാണ് ആണെന്ന് സിനിമാതാരം ജോജു ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഗ്രിമെൻ്റുണ്ടെങ്കിൽ പുറത്തു വിടണം എന്നും ജോജു പറഞ്ഞു.

ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എ​ഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു. പ്രതിഫലം അല്ല വിഷയം. ചുരുളി തന്‍റെ ജീവിതത്തില്‍ ഏല്‍പ്പിച്ച ഡാമേജ് ചില്ലറയല്ലെന്നും മക്കള്‍ സ്കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോളുകള്‍ പറഞ്ഞ് കളിയാക്കുന്നുവെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു.

ചുരുളിയെന്ന സിനിമയ കുറിച്ച് മോശം അഭിപ്രായമില്ല.ചുരുളി ഫെസ്റ്റിവലിന് വേണ്ടിയെന്നാണ് എന്നോട് പറഞ്ഞത്. ഐ എഫ് എഫ് കെയിൽ വന്നത് തെറിയില്ലാത്ത വേർഷൻ ആയിരുന്നു.എന്നാൽ ഓ ടി ടിയിൽ തെറിയുള്ള വേർഷൻ ആണ് കാണിച്ചിരുന്നത്.

ചുരുളിയിൽ അഭിനയിച്ചതിൽ കുറ്റബോധമില്ല. ചുരുളിയിലേത് കരിയറിലെ മികച്ച ക്യാരക്ടർ തന്നെ ആണ് .എന്നാൽ മകൾ ഈ സിനിമയിൽ അഭിനയിക്കരുതെന്നായിരുന്നു എന്നോട് പറഞ്ഞത്.അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. ഫെസ്റ്റിവലിനുള്ള സിനിമ ആയിരുന്നില്ലെങ്കിൽ ചുരുളി ചെയ്യില്ലായിരുന്നു. സിനിമ വിറ്റ്, ലാഭമായതിനു ശേഷം പ്രതിഫലത്തെ പറ്റി സംസാരിച്ചിരുന്നു. എന്നാൽ അവർ മറുപടി തന്നിട്ടില്ല. സൗഹൃദത്തിൻ്റെ പേരിലാണ് സിനിമ ചെയ്തത്.ചുരുളി സിനിമയുടെ പേരിൽ കുറേ ബുദ്ധിമുട്ടു നേരിടേണ്ടി വന്നു.കുടുംബമടക്കം ബുദ്ധിമുട്ടു അനുഭവിച്ചു എന്നും ജോജു പറഞ്ഞു.

ചുരുളി സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടു ജോജു ജോർജ് നടത്തിയ പരാമർശത്തിൽ സംവിധായകൻ ലിജോ പ്രതികരണം നടത്തിയിരുന്നു. ജോജുവിന്‌ ആറ് ലക്ഷത്തോളം തുക കൈമാറിയതിന്റെ ബാങ്ക് വിശദാശങ്ങള് സഹിതമാണ് ലിജോ പ്രതികരിച്ചത്. ഇതിനെ തുടർന്നാണ് ജോജു വാർത്താസമ്മേളനം വിളിച്ചു ചേർത്തത്.

Leave a Reply

Your email address will not be published. Required fields are marked *