കൊച്ചി : പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് എറണാകുളം ഏലൂർ നഗരസഭയിലെ ബോസ്കോ കോളനിയിൽ വെള്ളം കയറി. തുടർന്ന് 45 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.നഗരസഭയിലെ ബോസ്കോ കോളനി, പവർലൂം, അംഗൻവാടി എന്നീ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രി ഒരുമണി മുതൽ വെള്ളം കയറിയത്.
നിലവിൽ ഇവിടെനിന്ന് 30 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.ഏലൂർ ഗവൺമെന്റ് കുറ്റിക്കാട്ടുകര യുപി സ്കൂളിലും, സമീപത്തെ യൂണിയൻ ഓഫീസിലും ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. കുറെയാളുകൾ ബന്ധു വീടുകളിലേക്കും മാറിയിട്ടുണ്ട്. പെരിയാറിൽ ഇനിയും ജലനിരപ്പ് ഉയർന്നാൽ കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരും.