യു എസ് എ : മെസ്സി, വിൽ യു മാരി മി ?38 കാരൻ മെസ്സിക്ക് 98 കാരിയുടെ പ്രൊപോസൽ. ഫിഫ ക്ലബ് ലോകകപ്പില്‍ മെസ്സിയുടെ ഇന്റര്‍ മയാമിയും ബ്രസീല്‍ ക്ലബ് പാമിറാസും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു രസകരമായ സംഭവം നടന്നത്. 98 വയസുള്ള മുത്തശ്ശിയാണ് 38കാരനായ മെസ്സിയോട് വിവാഹം കഴിക്കുമോ എന്ന് അഭ്യര്‍ത്ഥിച്ച് എത്തിയത്.
മത്സരം തുടങ്ങുന്നതിന് മുന്‍പ് താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയായിരുന്നു മെസ്സി. ഇതിനിടെയായിരുന്നു ഗാലറിയിലുണ്ടായിരുന്ന പൗളിനെ കാന എന്ന മുത്തശ്ശി ‘മെസ്സീ, എന്നെ വിവാഹം കഴിക്കുമോ’ എന്ന പ്ലക്കാര്‍ഡ് താരത്തിന് നേരെ ഉയര്‍ത്തിക്കാട്ടിയത്. മുത്തശ്ശിയുടെ അഭ്യർത്ഥന കണ്ടതും മെസ്സി കൈവീശി അവരെ അഭിവാദ്യം ചെയ്തു.
സര്‍പ്രൈസ് പ്രൊപ്പോസല്‍ ശ്രദ്ധയില്‍പെട്ട മെസ്സി ചിരിച്ചുകൊണ്ട് പൗളിനെയ്ക്ക് നേരെ കൈവീശി കാണിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൗളിനെ തന്റെ പേരക്കുട്ടി റോസ് സ്മിത്തിനൊപ്പം ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പതിവായി ഗ്യാലറിയിലെത്താറുണ്ട്. മെസ്സിയുടെ 38-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ഇന്‍റർ മയാമി- പാമിറാസ് മത്സരം.