സിനിമാതാരം മീന രാഷ്ട്രീയ ഗോദയിലേയ്ക്ക് ; ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായ് കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വെള്ളിത്തിരയിലെ മിന്നും താരം നടി മീന രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുന്നു . ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ ചേർന്നേക്കും എന്ന വാർത്ത ബലപ്പെട്ടിരിക്കുന്നത്. ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആത്മവിശ്വാസത്തോടെ ഭാവിയെ നയിക്കാന്‍ താങ്കളില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ സഹായിക്കും എന്നാണ് ഇൻസ്റ്റയിൽ മീന കുറിച്ചത്. ചില ബിജെപി നേതാക്കളുമായും മീന കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

ബിജെപി മീനയ്ക്ക് ഉയര്‍ന്ന ചുമതല നല്‍കിയേക്കുമെന്നും എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .ഈ വര്‍ഷം ആദ്യം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി എല്‍ മുരുകന്റെ വസതിയില്‍ സംഘടിപ്പിച്ച പൊങ്കല്‍ ആഘോഷത്തില്‍ മീന പങ്കെടുത്തിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള മീനയുടെ താല്‍പര്യം സംബന്ധിച്ച പ്രചാരണം ആരംഭിച്ചത്. എന്നാല്‍ വൈകാതെ താരം പ്രചാരണം തള്ളി രംഗത്തെത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് ഡല്‍ഹിയിലെത്തിയ മീന ജഗദീപ് ധന്‍കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെച്ചത്.

2026ൽ തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നടന്‍ വിജയ്‌യുടെ രാഷ്ട്രീയപാര്‍ട്ടി ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ച സാഹചര്യമാണ് തമിഴ്നാട്ടിലുള്ളത്.നിരവധി സിനിമാതാരങ്ങൾ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ പ്രവേശനം നടത്തിക്കഴിഞ്ഞു. ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന് മനസിലാക്കിയ ബി ജെ പി പ്രമുഖ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *