ഹിമാചല്‍ പ്രദേശില്‍ മേഘ വിസ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് കുളുവിലും മണാലിയിലും മിന്നല്‍ പ്രളയത്തില്‍ വീടുകളും സ്കൂളുകളും തകര്‍ന്നു. ധര്‍മശാലയില്‍ രണ്ടുപേര്‍ മരിച്ചു. 20 പേരെ കാണാതായി. വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പല നദികളും കരകവിഞ്ഞു ഒഴുകുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നു. മിന്നല്‍പ്രളയത്തില്‍ കുടുതല്‍ പേര് ഒഴുക്കില്‍പ്പെട്ടതായും ആളുകളുടെ എണ്ണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.
ഹൈഡ്രോ പവര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
വെള്ളം ഇരച്ചുകയറിയതോടെ ആളുകള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
കുളു ജില്ലയില്‍ വലിയ നാശമാണ് മിന്നല്‍ പ്രളയം സൃഷ്ടിച്ചത്. ഒഴുക്കില്‍പെട്ട് മൂന്നുപേരെ കാണാതായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡുകള്‍ വെള്ളത്തിനടിയിലായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മിന്നല്‍ പ്രളയമുണ്ടായി. നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. പലയിടത്തും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഹിമാചലില്‍ റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു. ബഞ്ചാര്‍ സബ് ഡിവിഷനില്‍ പാലം ഒലിച്ചുപോയി. ബിയാസ് നദി കരകവിഞ്ഞു. കാറുകളും ട്രക്കുകളും ഒഴുക്കില്‍പ്പെട്ടതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.