നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ജമാഅത്തെ ഇസ്ലാമിക വര്‍ഗീയ കാര്‍ഡിറക്കി സിപിഎം സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തി. ഇതുമൂലം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയെന്നും യോഗം വിലയിരുത്തി.
ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ നല്ല രാഷ്ട്രീയ പോരാട്ടം കാഴ്ച വയ്ക്കാന്‍ സാധിച്ചുവെങ്കിലും പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളില്‍ ചിലത് പി വി അന്‍വറിന് ലഭിച്ചത് ഗൗരവത്തോടെ കാണണമെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. അനുഭാവി വോട്ടുകള്‍ കുറച്ച് അന്‍വറിന് ലഭിച്ചെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളില്‍ വിള്ളലുണ്ടായിട്ടില്ല. ജമാ അത്തെ ഇസ്ലാമിക്കെതിരെ എടുത്ത കര്‍ശന നിലപാട് സെക്രട്ടേറിയറ്റ് ശരിവച്ചു.