ഇറാൻ വാക്ക് പാലിച്ചില്ല ; ഇസ്രയേലിൽ വീണ്ടും മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്; തിരിച്ചടിക്കാൻ ഇസ്രയേൽ

ടെഹ്‌റാൻ കുലുങ്ങുമെന്നു ഇസ്രയേൽ ധനകാര്യ മന്ത്രി സ്മോട്റിച്ച് ഇറാന് മുന്നറിയിപ്പ് നൽകി


ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകൾ പ്രതിരോധ സംവിധാനം തടഞ്ഞെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രയേൽ ഒരുങ്ങുകയാണ്. കനത്ത തിരിച്ചടി നൽകാനും ടെഹ്‌റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന് ഉത്തരവിട്ടു. ഇന്ന് രാവിലെ ആണ് ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും ഇറാൻ മാധ്യമങ്ങൾ മാത്രമാണ് വെടിനിർത്തലിനെക്കുറിച്ച് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *