യു എസ് എ : ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറസിനും ഇന്റര്‍ മയാമിക്കും സമനില. ഇന്ന് ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുവരും രണ്ട് ഗോള്‍ നേടിയാണ് സമനിലയിലെത്തിയത്. ഇതോടെ ടൂര്‍ണമെന്റിന്റെ അവസാന 16 ലേക്ക് ഇരു ടീമുകളും യോഗ്യത നേടി.
നിലവില്‍ ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ അഞ്ച് പോയിന്റാണ് മെസിയുടെ ഇന്റര്‍ മയാമിക്കും പാല്‍മിറസിനുമുള്ളത്.
ഇനി മെസിക്കും കൂട്ടര്‍ക്കും നേരിടാനുള്ളത് യൂറോപ്യന്‍ ചാമ്പ്യന്മാരായ കരുത്തരായ പി എസ് ജിയെയാണ്. ജൂണ്‍ 29 ന് മേഴ്‌സിഡസ് ബെന്‍സ് സ്‌റ്റേഡിയത്തിലാണ് മത്സരം.