2026 ലെ യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള ഇന്ധനമാണ് നിലമ്പൂരിലെ വിജയം : വി ഡി സതീശൻ

നിലമ്പൂർ :2026 ലെ യുഡിഎഫിന്റെ തിരിച്ചുവരവിനുള്ള ഇന്ധനമാണ് നിലമ്പൂരിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വിജയത്തിൽ നിലമ്പൂർ ജനതയോട് നന്ദി പറയുന്നു.കേരളത്തെ പ്രതിനിധാനം ചെയ്താണ് അവർ വോട്ട് ചെയ്തത്.

വലിയ ഭൂരിപക്ഷത്തിലാണ് സീറ്റ് തിരിച്ചു പിടിച്ചത് .യുഡിഫിന്റെ പൊളിറ്റിക്കൽ വോട്ട് എങ്ങും പോയിട്ടില്ല.കേരള രാഷ്ട്രീയത്തിലെ അതിശക്തമായ മുന്നണിയായി യുഡിഎഫ് മാറി. കോൺഗ്രസ്‌, ലീഗ് തുടങ്ങി യുഡിഎഫിലെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. നൂറു സീറ്റിൽ അധികമായി വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തിരിച്ചു വരും.

ജനങ്ങൾക്കും ഈ സർക്കാരിനോട് അത്രയ്ക്ക് വെറുപ്പുണ്ട് .തകർന്ന കേരളത്തെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫിനു കഴിയുമെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *