തിരുവനന്തപുരം :അൻവർ കഴിവും ജനപിന്തുണയും ഉള്ള നേതാവ് ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ . സുധാകരൻ . യുഡിഎഫിലെക്ക് എത്താൻ താല്പര്യം ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്യും .പാർട്ടിക്ക് ഇക്കാര്യത്തിൽ മറ്റൊരു അഭിപ്രായം ഉണ്ടെന്ന് കരുതുന്നില്ല.
അൻവറിനെ പോലെ ഒരാളെ വേണ്ടെന്ന് വെക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും ആകില്ല. അന്തിമ നിലപാട് എടുക്കേണ്ടത് പാർട്ടി ആണ്. സർക്കാരിനെതിരായ വിധിയെഴുത്ത് ആണ് ഉണ്ടായത് എന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചു എന്നും സുധാകരൻ പറഞ്ഞു .