നിലമ്പൂരില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചിട്ടുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി

നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ ബിജെപിക്ക് വേണ്ടി മറിച്ചെന്ന വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ഥി മോഹന്‍ജോര്‍ജ്. പ്രചാരണത്തിന്റെ അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയ സാധ്യതയില്ലെന്ന് കണ്ട് ബിജെപി പ്രവര്‍ത്തകര്‍ വോട്ട് മറിച്ച് കുത്തിയിട്ടുണ്ടെന്നും ഇടതുപക്ഷത്തെ തോല്‍പിക്കണം എന്ന ഉദ്ദേശത്തോടുകൂടി വലതുപക്ഷത്തിന് വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
എന്നാല്‍ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ബിജെപി നേടിയത് 8595 വോട്ടുകളാണ്. അതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും 20,000 മുതല്‍ 25,000 വോട്ടുകളാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് വിഹിതം ഉയര്‍ന്നാല്‍ അതിന്റെ പ്രധാന ഘടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്നും ഒരു വോട്ട് അധികം കിട്ടിയാലും നരേന്ദ്ര മോദിയുടെ വിജയമാണെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചതെന്നും അതിന്റെ ഫലം കാണുമെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *