നിലമ്പൂർ :ആര്യാടൻ ഷൗക്കത്തിനെ തോൽപ്പിക്കാൻ അനിൽകുമാർ രഹസ്യനീക്കം നടത്തി എന്ന് പി വി അൻവർ. എ.പി.അനിൽ കുമാറാണ് തനിക്ക് എതിരെയുള്ള നീക്കത്തിന് ചരട് വലിച്ചത്. അനിൽ കുമാർ ഇനി നിയമസഭ കാണില്ലെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുമെന്നും അൻവർ പറഞ്ഞു.
താൻ തോറ്റാൽ ആര്യാടൻ ഷൗക്കത്ത് ജയിക്കണമെന്ന് പറഞ്ഞത് യുഡിഎഫിനോടുള്ള സോഫ്റ്റ് കോർണർ കൊണ്ടല്ല. നിലമ്പൂരിൽ പിണറായിസത്തിനു എതിരായ ജനവിധി ഉണ്ടാകുമെന്നും അൻവർ പറഞ്ഞു