പ്രിയ നടന്‍ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു’ എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആയിരക്കണക്കിന് ആരാധകര്‍ ആശംസകളുമായെത്തി. ഈ കണ്ടുമുട്ടല്‍ തീര്‍ച്ചയായും ജഗതി ശ്രീകുമാറിന് വലിയ രീതിയിലുള്ള പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുമെന്ന് ഒരാള്‍ എഴുതി. ഓണ്‍ലൈന്‍ ന്യൂസ്‌കാര്‍ കാണേണ്ട കണ്ടു കഴിഞ്ഞാല്‍ പിണറായി ജഗതിയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ഹെഡ്‌ലൈന്‍ കൊടുക്കുമെന്നാണ് ഒരാളുടെ പരിഹാസം. വിതുരയൊക്കെ എല്ലാവരും മറന്നുവെന്ന് പ്രീത ജിപി.
എവിടെ എപ്പൊ എങ്ങനെ ആരോട് ഏത് രീതിയില്‍ പെരുമാണം, ഇടപെടണം എന്നൊക്കെ പിണറായിക്ക് അയാളുടെ ഒരു രീതികളുണ്ട്. അത് അയാള്‍ക്ക് മാത്രം കഴിയുന്നതാണ്. ക്യാമറക്ക് മുന്നില്‍ അഭിനയിക്കാന്‍ മാത്രം അയാള്‍ പഠിച്ചിട്ടില്ല എന്നാണ് ഒരു പിണറായി ആരാധകന്റെ കമന്റ്. ഇലക്ഷന്‍ വരുന്നത് മുന്നില്‍കണ്ടുള്ള നാടകം മലയാളികള്‍ക്കു മനസിലാവും എന്ന് ഒരാള്‍ കുറിച്ചപ്പോള്‍ അച്യുതാനന്ദന്‍ ഈ പ്രിയ നടന് അവാര്‍ഡ് കൊടുക്കാന്‍ വിസമ്മതിച്ച കാര്യം മറ്റൊരാള്‍ ഓര്‍മിപ്പിക്കുന്നു.