ബസില്‍ സ്വയംഭോഗം: വടകരക്കാരന്‍ സവാദ് ലൈംഗികാതിക്രമത്തിന് വീണ്ടും അറസ്റ്റില്‍

പിടിയിലായത് മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചയാള്‍

നെടുമ്പാശേരിയില്‍ വച്ച് രണ്ടു വര്‍ഷം മുമ്പ് ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തയതിന് അറസ്റ്റിലായ വടകര സ്വദേശി സവാദ് ഇന്നലെ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി വീണ്ടും അറസ്റ്റിലായി. മലപ്പുറത്തേക്ക് പോവുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കഴിഞ്ഞ 14നാണ് സംഭവം നടന്നത്. സംഭവം. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബസ് തൃശൂരിലെത്തിയപ്പോള്‍ യുവതി ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച തൃശൂര്‍ ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2023 മെയ് മാസം നെടുമ്പാശേരിയില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് സവാദ്. തൃശൂര്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഈ സംഭവം. നടിയും മോഡലുമായ പെണ്‍കുട്ടിയുടെ അടുത്ത് വന്നിരുന്ന് പ്രതിയായ സവാദ് സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടി ബഹളം വച്ചു. പിന്നാലെയാണ് കണ്ടക്ടറായ പ്രദീപ് അടുത്തെത്തി. അക്രമി ബസില്‍ നിന്ന് ചാടിയിറങ്ങി പ്രദീപിനെ തട്ടിമാറ്റി അകലേക്ക് ഓടി മറഞ്ഞെങ്കിലും വിട്ടുകൊടുക്കാന്‍ പ്രദീപും തയാറായില്ല. പ്രതിയുടെ തൊട്ടുപിന്നാലെ ഓടിയ പ്രദീപ് ഒടുവില്‍ ഒരു കിലോമീറ്റര്‍ പിന്തുടര്‍ന്ന് സവാദിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ പരാതിക്കാരിയായ മോഡലിന് നേരെ സൈബറിടങ്ങളില്‍ വലിയ തോതില്‍ ആക്രമണം നടന്നു. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് ഉണ്ടാക്കാന്‍ നടത്തിയ നാടകമാണ് ഈ സംഭവമെന്നായിരുന്നു പരിഹാസം. ജയിലിലായ സവാദ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേസ് വാദിക്കാന്‍ അസോസിയേഷന്‍ അഡ്വ. ആളൂരിനെയും ചുമതലപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *