വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസുള്ള പെണ്‍കുട്ടിയെ പുലി പിടിച്ചു. വാല്പാറ നഗരത്തോട് ചേര്‍ന്ന പച്ചമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റൂസ്നിയെയാണ് പുലി പിടിച്ചുകൊണ്ടുപോയത്. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍നിന്നും പുലി എത്തി കുട്ടിയെ പിടിക്കുകയും വലിച്ചുകൊണ്ടുപോകുകയുമായിരുന്നു. മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തില്‍ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മാതാപിതാക്കള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജാര്‍ഖണ്ഡില്‍നിന്നും വാല്‍പ്പാറയില്‍ ജോലിക്കെത്തിയത്. കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണ്.