ദിലീപ് നായകനാകുന്ന കോമഡി മാസ് ആക്ഷന്‍ ചിത്രമായ ‘ഭഭഭ’യില്‍ നായകനാകാന്‍ ആദ്യം പരിഗണിച്ചത് പ്രണവ് മോഹന്‍ലാലിനെയെന്ന് തിരക്കഥാകൃത്ത് നൂറിന് ഷെരീഫ്. ‘ദിലീപേട്ടന് പകരം ആദ്യം പ്രണവിനെ വച്ച് ചെയ്യാമെന്നാണ് ആലോചിച്ചത്. പക്ഷേ അത് കറക്ടായി പ്ലെയ്സ് ആയില്ല. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ദിലീപേട്ടന് വന്നാല്‍ നന്നായിരിക്കും എന്ന് തോന്നി. സ്ക്രിപ്റ്റിന് മാറ്റവും വരുത്തി… അത്യാവശ്യം നല്ല രീതിയില്‍ തന്നെ- നൂറിന് ഷെരീഫ് ഒരഭിമുഖത്തില്‍ പറഞ്ഞു.
ഗോകുലം ഗോപാലന് നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുമെന്ന വാര്‍ത്തകളെക്കുറിച്ചും നൂറിന് പ്രതികരിച്ചു. ‘ലാലേട്ടന് വരണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. എല്ലാം ഒത്തുവന്നാല്‍ ലാലേട്ടന് ഉണ്ടാകും. അതാണ് ഞങ്ങളുടെയും ആഗ്രഹം. പ്രതീക്ഷയിലാണ്’ നൂറിന്റെ മറുപടി.
നൂറിന് ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രീകരണം നടക്കുന്ന ഭഭബയുടെ പ്രധാന അപ്ഡേറ്റ് ജൂലൈ 4ന് വാരാനിരിക്കുകയാണ്.