ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ബാറ്റിങ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. യശസ്വി ജയ്സ്വാളും കെ.എല്‍. രാഹുലുമാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ ഇരുവരും നാല് റണ്‍സ് എടുത്തു.
സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവരുടെ വിരമിക്കലിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റ ആദ്യ അങ്കംകൂടിയാണിത്. ഇന്ത്യയെ ശുഭ്മാന്‍ ഗില്‍ നയിക്കുമ്പോള്‍ ഇംഗ്ലണ്ട് ടീമിനെ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് നയിക്കുന്നത്. ഇന്ത്യന്‍ ടീം – യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
സാക് ക്രോളിയും ബെന്‍ ഡെക്കറ്റും ഇംഗ്ലണ്ട് ഇന്നിങ്‌സ് ഓപ്പണ്‍ചെയ്യും. ഒലി പോപ്പ് വണ്‍ഡൗണാകും. നാലാം നമ്പറില്‍ ജോ റൂട്ട് വരും. ക്രിസ് വോക്‌സ്, ജോഷ് ടങ്, ബ്രെണ്ടന്‍ കാര്‍സ് എന്നിവര്‍ക്കാണ് പേസ് വിഭാഗത്തിന്റെ ചുമതല. ഷൊയ്ബ് ബഷീറാകും ടീമിലെ ഏക സ്പിന്നര്‍. ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്‌സിലാണ് ടീമിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *