പത്തനംതിട്ട : മെഴുവേലിയിൽ നവജാതശിശു മരിച്ചതിൽ അവിവാഹിതയായ അമ്മ അറസ്റ്റിൽ. 21 കാരിയാണ് അറസ്റ്റിൽ ആയത്. കൊലക്കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. ഇലവുംതിട്ട പോലീസ് ആണ് അറസ്റ്റ് ചെയ്തത്.ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് ചെങ്ങന്നൂർ ഉഷ നഴ്സിംഗ് ഹോമിൽ എത്തിയാണ് ഇവരെ കൊണ്ടുപോയത്.
എട്ടാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്ന കാമുകനിൽ നിന്നാണ് താൻ ഗർഭം ധരിച്ചതിന്നു യുവതി മൊഴി നൽകിയിരുന്നു. ഗർഭം മറച്ചുവച്ചു പ്രസവ ശേഷം ചോരക്കുഞ്ഞിനെ പൊതിഞ്ഞു അയൽവാസിയുടെ പുരയിടത്തിൽ എറിയുകയായിരുന്നെന്നും യുവതി പറയുന്നു.
അവിവാഹിതയായ യുവതി കാമുകനിൽ നിന്നും ഗർഭം ധരിക്കുകയും ആരുമറിയാതെ പ്രസവിക്കുകയുമായിരുന്നു എന്നാണ് വിവരം. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ചെമ്പിൽ പൊതിഞ്ഞ് അയൽവാസിയുടെ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു പ്രസവത്തിന് പിന്നാലെ രക്തസ്രാവം ഉണ്ടായതോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത് .തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.