ആര്യാടന് 12,000 വോട്ടിന്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ്, സ്വരാജിന് 2000 വോട്ട് ഭൂരിപക്ഷമെന്ന് എല്‍ഡിഎഫ്

നിലമ്പൂരില്‍ എം. സ്വരാജ് 2000ത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് എല്‍ഡിഎഫും ആര്യാടന്‍ ഷൗക്കത്ത് 12,000ത്തിലധികം വോട്ടിന്റെ ഭരിപക്ഷം നേടുമെന്ന് യുഡിഎഫും വിലയിരുത്തുന്നു. ആര്യാടന് 12,000 മുതല്‍ 15,000 വരെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചേക്കാമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളില്‍ യുഡിഎഫ് വന്‍തോതില്‍ വോട്ട് സമാഹരിച്ചതായാണ് യുഡിഎഫ് കണക്ക്. വഴിക്കടവില്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷം ആര്യാടന് ലഭിക്കും. യുഡിഎഫിന്റെ ശക്തികേന്ദ്രമായ മൂത്തേടത്തും ഇത്രയും തന്നെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. നിലമ്പൂര്‍ നഗരസഭയില്‍ രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കാക്കുന്നത്. എടക്കരയിലും ചുങ്കത്തറയിലും ആയിരം വോട്ട് വീതം ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. എതിര്‍ സ്ഥാനാര്‍ഥി എം. സ്വരാജിന്റെ സ്വന്തം നാടായ പോത്തുകല്ലില്‍ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. അമരമ്പലം കരുളായി പഞ്ചായത്തുകളില്‍ പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം 500 വീതമാണ്.
അതേസമയം, ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കനുസരിച്ച് പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും സ്വരാജിന് ലീഡ് ലഭിക്കും. ാടന്‍ ഷൗക്കത്ത് 78,595, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് 8335, പി വി അന്‍വര്‍ 5120 വോട്ടുകള്‍ വീതം നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. പോത്തുങ്കല്‍ പഞ്ചായത്തില്‍ എം സ്വരാജ് 1042 വോട്ടിന്റെ ലീഡ് നേടുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്. കരുളായി പഞ്ചായത്തില്‍ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂര്‍ നഗരസഭയില്‍ 1007 വോട്ടും സ്വരാജിന് മേല്‍ക്കൈ ഉണ്ടാകുമെന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. വഴിക്കടവ് പഞ്ചായത്തില്‍ 1167 വോട്ടും മൂത്തേടത്ത് 823 വോട്ടും, എടക്കര 338 വോട്ടും ചുങ്കത്തറ 694 വോട്ടും യുഡിഎഫിന് ലീഡ് ലഭിക്കുമെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു.
സ്വതന്ത്ര സ്ഥനാര്‍ഥി പി.വി. അന്‍വര്‍ 15,000 വോട്ടെങ്കിലും പിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 8595 വോട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13,500 വോട്ടും നിലമ്പൂരില്‍ നിന്ന് കിട്ടിയ ബിജെപിക്ക് ഇക്കുറി വോട്ട് കുറയുമെന്നാണ് ബിജെപി ക്യാമ്പിന്റെ വിലയിരുത്തല്‍. എസ്ഡിപിഐക്ക് പരമാവധി ലഭിക്കുക 5000 വോട്ടാണ്.
തിങ്കളാഴ്ച വോട്ടെണ്ണല്‍ കഴിയുന്നതു വരെ കണക്കുകൂട്ടലുകള്‍ തുടരും.

Leave a Reply

Your email address will not be published. Required fields are marked *