തെരുവുനായ ആക്രമണം : മൂന്ന് വയസുകാരന് കടിയേറ്റു

കോഴിക്കോട് :വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നുവയസുകാരനു നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.ഒളവണ്ണ ചെറോട്ടുകുന്നു ബിജുല -ഷാജി ദമ്പതികളുടെ മകൻ സഞ്ജൽ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് നായയിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്.

കുട്ടിയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ തലയിലും ചെവിയിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റതായി ഡോക്ടർമാർ അറിയിച്ചു. നിലവിൽ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആണ്

Leave a Reply

Your email address will not be published. Required fields are marked *