കൊച്ചി :ജനാധിപത്യത്തിന് ഗവർണർ സ്ഥാനം ഭീഷണി എന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്. ഭാരതാംബ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന പ്രോട്ടോക്കോളിന് മുകളിൽ ആണെന്നും ആ ഭരണഘടന അനുസരിച്ച് ആണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മുതിർന്ന തോമസ് ഐസക് പറഞ്ഞു .
ഇന്ത്യൻ ഭരണഘടനയിൽ എവിടെയാണ് കാവിക്കൊടി.ഗവർണർ ഔപചാരിക തലവൻ മാത്രമാണ്, ഭരണാധികാരി അല്ലെന്നും ഗവർണർ മനസ്സിലാക്കണം. മന്ത്രിസഭ പറയുന്നത് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്തോ നിനച്ചിറങ്ങിയ പോലെ, ഒരു ഏറ്റുമുട്ടലിന്റെ ഭാവമാണ് ഇപ്പോൾ ഗവർണർക്കുള്ളത്. ജനാധിപത്യത്തിന് ഗവർണർ സ്ഥാനം ഭീഷണിയാണെന്നും ബിജെപിയുടെ ചട്ടുകമായി ഗവർണർ മാറിയെന്നും തോമസ് ഐസക്ക് പറഞ്ഞു.