ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്. ഇറാനുമായി ഉടനടി ചര്‍ച്ചകള്‍ നടക്കാനോ നടക്കാതിരിക്കാനോ ഉള്ള സാധ്യത കൂടുതലായതിനാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ട്രംപിന്റെ സന്ദേശം ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.
അന്താരാഷ്ട്ര പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും ആക്രമിക്കാന്‍ ഇസ്രയേലിന് കഴിവുണ്ട്. എങ്കിലും എല്ലാ സഹായവും സ്വാഗതം ചെയ്യുന്നു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയ്ക്ക് നല്ലത് ചെയ്യും.
അതുപോലെ ഇസ്രായേലിന് നല്ലത് എന്താണോ അത് തുടരും. ഇറാനുമായുള്ള യുദ്ധത്തിലൂടെ ഇസ്രയേല്‍ ലോകത്തിന്റെ മുഖം മാറ്റുകയാണ്. ഇറാന്‍ വിക്ഷേപിച്ച മിസൈലുകളില്‍ പകുതിയിലധികവും ഇസ്രയേല്‍ നശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ നേരത്തെ രം?ഗത്തെത്തിയിരുന്നു. ഏറെ അപകടകരമായ നീക്കമാണിതെന്നും പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറക്കുമെന്നുമായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.