അങ്കണവാടിയിൽ ഫാൻ പൊട്ടി വീണു ; മൂന്നു വയസുകാരന് തലയിൽ പരിക്ക്


കൊല്ലം: കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടി വീണ് കുട്ടിക്ക് പരിക്കേറ്റു . മൂന്ന് വയസുകാരനായ ആദിദേവ് എന്ന വിദ്യാര്‍ഥിക്കാണ് തലയ്ക്കു പരിക്കേറ്റത

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. മൂന്ന് കുട്ടികളായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. ഫാന്‍ പൊട്ടിവീണതോടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടി വരികയായിരുന്നു.കാലപ്പഴക്കം ചെന്ന ഫാനായിരുന്നു അങ്കണവാടിയിലുണ്ടായിരുന്നത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അങ്കണവാടി വളരെ ശോചനീയാവസ്ഥയിലുള്ളതാണ് . താല്‍ക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസമായി അങ്കണവാടിയില്‍ ടീച്ചര്‍ ഉണ്ടായിരുന്നില്ല. ആയയാണ് കുട്ടികളെ നോക്കിയിരുന്നത്. ഫാന്‍ പൊട്ടി കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഫാനിന്റെ ലീഫ് ഭാഗം വന്നിടിച്ചാണ് കുട്ടിയുടെ തലയില്‍ പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *