രാജ്ഭവനെ ആര്‍എസ്എസ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ല
ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. രാജ് ഭവനെ രാഷ്ട്രീയവല്‍ക്കരിച്ച് ആര്‍എസ്എസിന്റെ കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് നേരത്തെ വിളിച്ചാണ് പ്രോഗ്രാം നിശ്ചയിച്ചത്. വിവാദങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു ഇന്നത്തെ പ്രോഗ്രാം നിശ്ചയിച്ചത്. രാജ്ഭവന്‍ തന്ന ആദ്യ പരിപാടി ലിസ്റ്റില്‍ ഭാരതാംബചിത്രം ഉണ്ടാകുമെന്ന് അറിയിച്ചില്ല. ചെല്ലുമ്പോള്‍ ഭാരതാംബ ചിത്രം കണ്ടു. ഗവര്‍ണര്‍ അതില്‍ പൂവിട്ട് പൂജിക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബചിത്രം എന്തിനെന്ന് താന്‍ ചോദിച്ചു. ഈ വിഷയത്തിലെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍ക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്. നരേന്ദ്രമോദിയുടെ ചിത്രം വെച്ചാല്‍ പോലും അന്തസ്സുണ്ട്. രാജഭവന്‍ തനി രാഷ്ട്രീയ കേന്ദ്രമാക്കുന്നു. ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് അതിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിനതീതമല്ല. അതുകൊണ്ട് താന്‍ കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.
വേണമെങ്കില്‍ തനിക്ക് കുട്ടികളുമായി അവിടെ നിന്നും ഇറങ്ങാമായിരുന്നു. നിഷ്‌കളങ്കരായ കുട്ടികളുടെ മുന്‍പില്‍ വര്‍ഗീയത കുത്തി കേറ്റുകയാണ്. ഇങ്ങനെ ഒരു ഭാരതാംബയെ കുട്ടികള്‍ ആരും കണ്ടിട്ടില്ല. ഇനിയിപ്പോള്‍ പാഠപുസ്തകത്തില്‍ ഒക്കെ ഇങ്ങനെ ആക്കുമായിരിക്കും. ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവും. ഇങ്ങനെയാണെങ്കില്‍ വിളിക്കുന്ന പരിപാടി എല്ലാം ഭാരതാംബയുടെ ചിത്രവുമായി ഗവര്‍ണര്‍ എത്തുമോ. ഇതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പറ്റില്ല. ഗവര്‍ണറുടേത് ഏറ്റവും വിലകുറഞ്ഞ നിലപാടാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.