കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ രണ്ടുപേരെ ബാവലിപ്പുഴയില്‍ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും ലഭിച്ചു. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അഭിജിത്തിന്റെ (28)മൃതദേഹമാണ് കണ്ടെത്തിയത്. ബാവലിപ്പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
തീര്‍ത്ഥാടനത്തിന് എത്തിയ രണ്ടുപേരെയായിരുന്നു ബാവലി പുഴയില്‍ കാണാതായത്. കോഴിക്കോട് അത്തോളി സ്വദേശിയായ നിശാന്തിന്റെ മൃതദേഹം ഇന്നലെ കണിച്ചാര്‍ ഓടംതോട് ചപ്പാത്ത് പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ഒപ്പമെത്തിയവര്‍ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ പൊലീസിനെ അറിയിക്കുകയായിരുന്നു.