‘ഈ ആലിംഗനത്തിനായി ഞാന്‍ 22 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു’
രജനീകാന്ത് തന്റെ കുടുംബത്തോടൊപ്പം ഒരു പ്രത്യേക സ്വകാര്യ സ്‌ക്രീനിംഗില്‍ വിഷ്ണു മഞ്ചുവിന്റെ റിലീസിനൊരുങ്ങുന്ന മാഗ്‌നം ഓപസ് ‘കണ്ണപ്പ’ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങില്‍ കണ്ടു. പ്രദര്‍ശനത്തിനുശേഷം, രജനീകാന്ത് കണ്ണപ്പ ഗംഭീരമെന്നു അഭിപ്രായപ്പെട്ടു. വികാരഭരിതനായ അദ്ദേഹം ചിത്രത്തെ ‘അസാധാരണം’ എന്നാണ് വിശേഷിപ്പിച്ചത്. വിഷ്ണുവിന്റെ പ്രകടനത്തെയും ചിത്രത്തിന്റെ ആത്മീയ ആഴത്തെയും, ദൃശ്യ സമ്പന്നതയെയും, വൈകാരിക മികവിനെയും രജനീകാന്ത് പ്രശംസിച്ചു.
‘രജനി സാറിന്റെ ഈ ആലിംഗനത്തിനായി ഞാന്‍ 22 വര്‍ഷമായി കാത്തിരിക്കുകയായിരുന്നു. ഇനി എനിക്ക് ആശങ്കയില്ല, കാത്തിരിക്കാന്‍ ക്ഷമിയില്ല. കണ്ണപ്പ വരുന്നു’ എന്ന് വിഷ്ണു മഞ്ചു പറഞ്ഞു.
ജൂണ്‍ 27ന് ലോകമെമ്പാടും റിലീസ് ചെയ്യാന്‍ പോകുന്ന കണ്ണപ്പ, ഭഗവാന്‍ ശിവന്റെ ഏറ്റവും വലിയ ഭക്തരില്‍ ഒരാളുടെ കഥ പറയുന്നു. റിലീസ് ചെയ്യാനുള്ള കൗണ്ട്ഡൗണ്‍ തുടരുന്നതിനിടെ, രജനീകാന്തിന്റെ ഹൃദയംഗമമായ പ്രശംസ മുഴുവന്‍ കണ്ണപ്പ ടീമിനും വളരെയധികം ആത്മവിശ്വാസം നല്‍കി. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങി വമ്പന്‍ താര നിരയുള്ള പാന്‍ ഇന്ത്യന്‍ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍.