ഇറാനിയൻ പൗരൻമാർക്ക് അധിക താമസ പിഴ ഒഴിവാക്കി

അബുദാബി : യുഎഇയിൽ താമസിക്കുന്നവരും വിവിധതരം ബസുകളിൽ സന്ദർശകരായി എത്തിയവരും ആയ ഇറാനിയൻ പൗരന്മാർക്ക് അധികം താമസം ഉള്ള പിഴ ഒഴിവാക്കി .ഇറാൻ -ഇസ്രായേൽ യുദ്ധത്തെ തുടർന്ന് നിലവിലുള്ള പ്രത്യേക സാഹചര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനം

അതിർത്തികൾ അടച്ചതും വിമാനസർവീസുകൾ നിർത്തിവച്ചതും കാരണം തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി പോകാൻ സാധിക്കാത്ത ആളുകൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി സിറ്റിസൻഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി അറിയിച്ചു. നിരവധി ഇറാൻ പൗരന്മാരാണ് വിവിധ രാജ്യങ്ങളിലായി ഉള്ളത്.മിക്കയിടത്തും വ്യോമാതിർത്തി അടച്ചതിനാൽ തിരികെ പോകാനുള്ള സാഹചര്യം ഇല്ല .

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരവേ, പടിഞ്ഞാറൻ ഇറാനിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചു .പലയിടങ്ങളിലും വൻ സ്ഫോടനങ്ങൾ നടന്നു. ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പരിസ്ഥിതിയെയും ജനങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *