ബഹ്റൈൻ : പ്രവാസികൾക്കും സന്ദർശന വിസയിൽ ഉള്ളവർക്കും സർക്കാർ ആശുപത്രികളിലെ പ്രസവ ഫീസുകൾ ഉയർത്തും

ബഹ്റൈൻ : ബഹറിനിൽ പ്രവാസികൾക്കും സന്ദർശന വിസയിൽ രാജ്യത്ത് ഉള്ളവർക്കും സർക്കാർ ആശുപത്രിയിലെ പ്രസവ ഫീസുകൾ ഉയർത്തുമെന്നു സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് .സാധാരണ പ്രസവത്തിൽ 425 ദിനാറും ശസ്ത്രക്രിയ പ്രവർത്തനം 1025 ദിനാറും ആണ് ഉയർത്തിയത് .പുതുക്കിയ ഫീസ് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.സ്വദേശികൾക്കും സർക്കാർ മേഖലയിൽ ജോലിചെയ്യുന്നവർക്ക് പുതുക്കിയ നിരക്ക് ബാധകമാവില്ല അവർ പഴയ നൽകിയാൽ മതിയാവും.

ആശുപത്രിയിലെ പ്രസവ സേവനങ്ങളുടെ ചെലവുകൾ വിലയിരുത്തി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നടത്തിയ പഠനത്തെ തുടർന്നാണ് ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചത്. മെഡിക്കൽ സ്റ്റാഫ്, ഉപകരണങ്ങൾ ,മറ്റു സേവന ഉൾപ്പെടെയുള്ള യഥാർത്ഥ ചെലവുകൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഉള്ള ഫീസാണ് പുതുക്കിയ നിരക്കിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *