മഴയ്ക്ക് നേരിയ ശമനം… ഇന്ന് റെഡ് അലര്‍ട്ട് ഇല്ല

അവധി കുട്ടനാട് താലൂക്കില്‍ മാത്രം

മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് ഇന്ന് നേരിയ കുറവ് അനഭവപ്പെടുന്നു. ഇന്ന് എവിടെയും റെഡ് അലര്‍ട്ടില്ല. കണ്ണൂര്‍ കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ യെല്ലാ അലര്‍ട്ടും. എന്നാല്‍ കഴിഞ്ഞ ദിവസമുള്ള ജാഗ്രതാ നിര്‍ദേശങ്ങളില്‍ മാറ്റമില്ല, കടലില്‍ പോകുന്നതിനുള്ള വിലക്ക് തുടരും. മലയോരമേഖലയിലുള്ളവര്‍ക്കും ജാഗ്രാതാ നിര്‍ദേശമുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടനാട് താലൂക്ക് പരിധിയിലെ എല്ലാ സ്‌കൂളുകളിലും കനത്ത വെള്ളക്കെട്ടാണ്. പൊതുവഴികളിലും വെള്ളക്കെട്ട് ഉണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ ഉള്‍പ്പെടെ അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി..എന്നാല്‍ മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂര്‍ ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍, വേളൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, ചിപ്പുങ്കല്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ യു.പി. സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ച് ഉത്തരവായത്. മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *