പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം, ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി എംബസി

ശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന്മാര്‍ ടെല്‍ അവീവിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അയല്‍ രാജ്യങ്ങളായ ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും കര അതിര്‍ത്തി കടക്കുന്നതിന് ശരിയായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

ഇസ്രായേലില്‍ ദേശീയ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിനാല്‍, എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലി ഹോം ഫ്രണ്ട് കമാന്‍ഡിന്റെ സുരക്ഷാ നിര്‍ദേശങ്ങളും പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കണമെന്നും വ്യക്തമാക്കുന്നു. ജോര്‍ദാനിലേക്കും ഈജിപ്തിലേക്കുമുള്ള ഇ-വിസക്ക് അപേക്ഷിക്കാനുള്ള ലിങ്കുകളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടി അടിയന്തര ഹെല്‍പ്പ് ലൈനുകളും എംബസി ആരംഭിച്ചു. ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് +972 54-7520711 അല്ലെങ്കില്‍ +972 54-3278392 എന്ന നമ്പറില്‍ ബന്ധപ്പെടാം എന്നും അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *