കൊച്ചി: നടി കാവ്യാ മാധവന്റെ പിതാവ് പള്ളിക്കര വീട്ടിൽ പി. മാധവൻ (75) അന്തരിച്ചു . കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ചാണ് മരിച്ചത്. മൃതദേഹം ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും.
കാസർഗോഡ് നീലേശ്വരം സ്വദേശിയാണ്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ വെണ്ണല സഫയർ കോർട്ടിലെ വീട്ടിൽ പൊതുദർശനം.
സംസ്കാരം നാളെ രാവിലെ 10.30ന് ഇടപ്പള്ളി ശ്മശാനത്തിൽ . ഭാര്യ: ശാമള. മകന്: മിഥുന്(ഓസ്ട്രേലിയ) മരുമക്കള്‍: റിയ(ഓസ്ട്രേലിയ), നടന് ദിലീപ്.