തിരുവനന്തപുരം :ഇന്ധനം തീരാറായതിനെ തുടർന്ന് അടിയന്തര ഘട്ടത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനത്തിനു സുരക്ഷയൊരുക്കി സിഐഎസ്എഫ്. സമൂഹ മാധ്യമമായ എക്സിൽ ആളാണ് ചിത്രം സഹിതം ഇക്കാര്യം സിഐഎസ്എഫ് പങ്കുവെച്ചത്.
എഫ് 35 യുദ്ധ വിമാനമാണ് തിരുവന്തപുരത്തു ഇറക്കിയത്. 100 നോട്ടിക്കൽ മൈൽ (185.2 രണ്ട് കിലോമീറ്റർ) അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉള്ള ബ്രിട്ടീഷ് റോയൽ നേവിയുടെ വിമാനവാഹിനി കപ്പലായ എച്ച് എസ് എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസ് നിന്നും പറന്നുയർന്നതാണ് എഫ് -35
മോശം കാലാവസ്ഥയും ഇന്ധന കുറവുകാരണം കപ്പളിൽ തിരിച്ചു ഇറങ്ങാൻ ആവാതെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിങ് നടത്തുകയായിരുന്നു .
പരിശോധന സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതോടെ മടക്കയാത്ര നടന്നില്ല .യുദ്ധവിമാനത്തിന്റെ പൈലറ്റും സാങ്കേതിക തകരാർ പരിഹരിക്കാൻ കപ്പലിൽ നിന്ന് ഹെലികോപ്റ്ററിലെത്തിയ മൂന്നുപേരും ആണിപ്പോൾ വിമാനത്താവളത്തിൽ ഉള്ളത്.