സിനിമയ്ക്ക് റിവ്യു നല്‍കാന്‍ പണം ആവശ്യപ്പെട്ട സോഷ്യല്‍ മീഡിയാ റിവ്യൂവര്‍ക്കെതിരേ നിര്‍മാതാവ് പോലീസില്‍ പരാതി നല്‍കി. ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ സിനിമയുടെ നിര്‍മാതാക്കളിലൊരാളും പ്രമുഖ സംവിധായകനുമായ വിപിന്‍ ദാസാണ് തിരുവനന്തപുരം സ്വദേശിയായ ബിജിത്തിനെതിരേ പേരില്‍ പാലാരിവട്ടം പോലീസില്‍ പരാതിനല്‍കിയത്. പൊസിറ്റീവ് റിവ്യു നല്‍കാന്‍ പണം ആവശ്യപ്പെടുന്ന സംഭാഷണത്തിന്റെ ഫോണ്‍ റെക്കോഡും പോലീസിന് കൈമാറിയിട്ടുണ്ട്.
പണം നല്‍കിയാല്‍ നല്ല റിവ്യൂ ഇടാം അല്ലെങ്കില്‍ മോശം റിവ്യൂ ഇടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഒരു തിരുവനന്തപുരം സ്വദേശി രംഗത്തുവന്നുവെന്നും അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ടീം തങ്ങളെ സമീപിച്ചുവെന്നും വിപിന്‍ദാസ് പറഞ്ഞു. ലോ ബജറ്റ് സിനിമയാണെന്നും പ്രമോഷന് പണം നീക്കിവെച്ചിട്ടില്ലെന്നും അറിയിച്ചു. ശേഷമായിരുന്നു സിനിമയ്ക്കെതിരേ മോശം റിവ്യൂ വന്നതെന്ന് വിപിന്‍ ദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഫെഫ്ക്കയ്ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതിനല്‍കിയിട്ടുണ്ട്. അവര്‍ പിന്തുണയറിയിച്ചതായും വിപിന്‍ വ്യക്തമാക്കി.
ജൂണ്‍ 13 നാണ് വ്യസന സമേതം ബന്ധുമിത്രാദികള്‍ തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനശ്വര രാജന്‍, മല്ലിക സുകുമാരന്‍, സിജു സണ്ണി, ബൈജു സന്തോഷ്, ജോമോന്‍ ജോതിര്‍ തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചത്.