കണ്ണൂർ :കണ്ണൂരിൽ നിന്ന് ഷാർജയിലേക്കും ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയാതായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റിപ്പോർട്ട് ചെയ്തു.യാത്രചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിനു മുമ്പ് സർവീസ് ഉണ്ടോ എന്നുള്ളതു അന്വേഷിച്ചു ഉറപ്പാക്കണമെന്ന് അധികൃതർ സോഷ്യൽ മീഡിയയിൽ നൽകിയ കുറിപ്പിൽ പറഞ്ഞു.
നിലവിൽ കണ്ണൂരിൽ നിന്നും ദുബായ് ,ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത് .ഇസ്രായേൽ – ഇറാൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമമാർഗം അടച്ചിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമ വ്യോമപാതയിൽ നേരത്തെതന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമ പാതയിൽ തിരക്കേറിയതോടെ സർവീസുകൾ വെട്ടിക്കുറച്ചു എന്നാണ് കമ്പനികൾ പറയുന്നത്.