ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാനും സംഭാവനകൾ നൽകാനുമുള്ള സൗകര്യം കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കണമെന്ന് ഹൈക്കോടതി.

കൊച്ചി : ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാനും സംഭാവനകൾ നൽകാനുമുള്ള സൗകര്യം കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കണമെന്ന് ഹൈക്കോടതി. ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും ശ്രദ്ധേയമായി പ്രദർശിപ്പിക്കണമെന്നും ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു.

ക്ഷേത്രോപദേശക സമിതികളെ വെബ്സൈറ്റ് വഴിയോ സമൂഹമാധ്യമ അക്കൗണ്ട് വഴിയോ പണം സ്വീകരിക്കാൻ അനുവദിക്കരുത്. വ്യാജ ഓൺലൈൻ പൂജാ ബുക്കിംഗ് വെബ്സൈറ്റുകളും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും വഴി വിശ്വാസികൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ചീഫ് വിജിലൻസ് ഓഫീസർ ഉറപ്പാക്കണം. വ്യാജ അക്കൗണ്ടുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *