കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 8.30 വരെ 3.2 മുതല്‍ 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും, കൊല്ലം ആലപ്പാട് മുതല്‍ ഇടവ വരെയും ആലപ്പുഴ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും എറണാകുളം മുനമ്പം ഹാര്‍ബര്‍ മുതല്‍ മറുവക്കാട് വരെയും തൃശൂര്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും മലപ്പുറം കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെയും കോഴിക്കോട് ചോമ്പാല ഹാര്‍ബര്‍ മുതല്‍ രാമനാട്ടുകര വരെയും
കണ്ണൂര്‍ വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കാസറഗോഡ് കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരം 05.30 വരെ 3.2 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും വിവിധ നദികളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട്.
കണ്ണൂര്‍ പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കാസര്‍കോട് ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), പത്തനംതിട്ട മണിമല (തോന്ദ്ര സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), നെയ്യാര്‍ (അരുവിപ്പുറം സ്റ്റേഷന്‍), കരമന (വെള്ളൈകടവ് സ്റ്റേഷന്‍), കൊല്ലം പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍), പത്തനംതിട്ട പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി, കോന്നി ജിഡി സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), എറണാകുളം മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍ കരുവന്നൂര്‍ (കുറുമാലി, കരുവന്നൂര്‍ സ്റ്റേഷന്‍), കണ്ണൂര്‍ കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍), കാസര്‍കോട് കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു
യൊതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാവണമന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
