കോഴിക്കോട് : ശക്തമായ കാറ്റിൽ കോഴിക്കോട് കോർപറഷൻ ഓഫീസിലെ ഫ്രണ്ട് ഓഫീസിൻ്റെ ഗ്ലാസ് ഡോർ തകർന്നു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അപകടം.നടന്നത്. വൻ ശബ്ദത്തിൽ ഗ്ലാസ് തകർന്നു വീണതോടെ പരിഭ്രാന്തരായ ആളുകൾ സുരക്ഷിതഭാഗത്തേക്ക് ഓടിമാറി. ആർക്കും പരിക്കില്ല.
കോഴിക്കോട് ജില്ലയിലെ കടലോരമേഖലയിൽ ശക്തമായ കാറ്റ് തുടരുന്നുണ്ട്. അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്നു ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ആയതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലർട്ട് ആക്കി നിർത്തേണ്ടതാണെന്നും അധികൃതർ അറിയിച്ചു.