യുദ്ധ ഭീഷണി : ഇന്ത്യൻ പൗരന്മാർ ഉടൻ ടെഹ്റാൻ വിടണം

ഡൽഹി : ഇറാനിൽ ഉള്ള ഇന്ത്യൻ പൗരന്മാർ ഇന്ന് തന്നെ ടെഹ്റാൻ വിടണമെന്ന് നിർദേശം .കസാഖ്സ്താൻ, ഉസ്ബകിസ്താൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രെമമാണ് നടത്തുന്നത്.ഇസ്രയേൽ കൂടുതൽ ആക്രമണം നടത്തുന്നത് ടെഹ്റാനിൽ ആയതിനാലാണ് തിങ്കളാഴ്ച തന്നെ ഇന്ത്യക്കാർ ടെഹ്റാൻ വിടണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത് .മൂവായിരത്തോളം വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിൽ ഉണ്ട്. ഇന്ത്യൻ പൗരന്മാരുടെ കൂടെ വേറെ വിദേശ പൗരന്മാർ ഉണ്ടാവാൻ പാടില്ല എന്ന് നിർദേശമുണ്ട്.

ഇറാനിൽ ഏതാനും മലയാളികൾ കുടുങ്ങിയിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്, ബിസിനസ് ആവശ്യങ്ങൾക്കായി എത്തിയ മലപ്പുറം സ്വദേശികളാണ് കുടുങ്ങിയിരിക്കുന്നത് . അവർ ഹോട്ടലിൽ സുരക്ഷിതരാണെന്ന് നോർക്ക അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ ഒഴിപ്പിക്കുക ആണെങ്കിൽ അതിനുവേണ്ട സഹായങ്ങൾ നൽകണമെന്ന് ഇന്ത്യൻ എംബസി അഭ്യർത്ഥിച്ചിട്ടുണ്ട് ടെഹ്റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി എടുക്കുകയും ചെയ്യുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *