കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി സി തോമസിന്റെ പേരില്‍ വാട്സ് ആപ്പിലൂടെ പണം തട്ടാനായി ശ്രെമിച്ചതായി പരാതി . പണം ചോദിച്ച് നിരവധി പേർക്ക് സന്ദേശം എത്തി.സംഭവത്തിൽ സൈബർ പൊലീസിൽ പരാതി നൽകിയതായ് പി സി തോമസ് പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ പ്രചരണ പരിപാടികളിലാണ്. ആ സമയത്ത് പലരും വിളിക്കുകയും വാട്സ് ആപ്പിലൂടെ പണം ചോദിക്കുന്നതായും അറിയിച്ചിരുന്നു. 40,000 രൂപ അടിയന്തരമായി അയച്ചുതരണമെന്ന സന്ദേശം വന്നതായി വിളിച്ചവർ അറിയിച്ചതായും പി സി തോമസ് പറഞ്ഞു.