ഡൽഹി :യുവതിയെ ഭീഷണിപ്പെടുത്തി 19 ലക്ഷം തട്ടിയെടുത്ത യുട്യൂബറെ അറസ്റ്റ് ചെയ്തു. പ്രാങ്ക് വിഡിയോകളിലൂടെ പരിചിതനായ പീയുഷ് കട്യാലാണു ഡൽഹിയിൽ പിടിയിലായത്. യുട്യൂബിൽ 5 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന പീയുഷ് 5 മാസം മുൻപ് പരിചയപ്പെട്ട യുവതിയെയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. കഴിഞ്ഞ ദിവസം ചികിത്സാ ആവശ്യത്തിനാണെന്നു പറഞ്ഞ് പീയുഷ് പണം ആവശ്യപ്പെട്ടു. യുവതി പണം നൽകില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ചാറ്റും ഫോൺ സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. തുടർന്ന്, ഘട്ടംഘട്ടമായി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ഭീഷണി തുടർന്നതോടെയാണു യുവതി സൈബർ പൊലീസിൽ പരാതിപ്പെട്ടത്.








