കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മുകളിലേക്ക് മരം വീണു തീപിടിച്ചു. കൊല്ലത്തിനും ഇരവിപുരത്തിനുമിടയിലാണ് അപകടമുണ്ടായത്.
കന്യാകുമാരി -പുനലൂർ പാസഞ്ചർ കടന്നുപോകുന്നതിനു തൊട്ടുമുമ്പാണ് അപകടം .
വൈദ്യുതി ബന്ധം തകരാറിലായതോടെ തിരുവനന്തപുരം- കൊല്ലം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു .ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി .വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന നടപടികൾ നടന്നുകൊണ്ടിരിക്കുന്നു.