തേനീച്ചയെ വിഴുങ്ങി ;പ്രമുഖ പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിൻ്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അന്തരിച്ചു

ഇംഗ്ലണ്ട് : പ്രമുഖ പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിൻ്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ (53) വ്യാഴാഴ്ച ഇംഗ്ലണ്ടില്‍ അന്തരിച്ചു.ഗാർഡ്സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തൊണ്ടയില്‍ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായതെന്നുമാണ് വിവരം. തുടർന്ന് കളിനിർത്തി അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്കുപോയി. ഉടൻ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. മൊബിലിറ്റി ടെക്നോളജി കമ്ബനിയായ സോന കോംസ്റ്റാറിൻ്റെ ചെയർമാനാണ് സുഞ്ജയ് കപൂർ. 1995-ല്‍ സ്ഥാപിതമായ സോന കോംസ്റ്റാറിൻ്റെ ആസ്ഥാനം ഗുരുഗ്രാമിലാണ്, ഇന്ത്യ, യുഎസ്‌എ, സെർബിയ, മെക്സിക്കോ, ചൈന എന്നിവിടങ്ങളില്‍ കമ്ബനിക്ക് നിർമ്മാണ, ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *