മുംബൈ: ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് ഭാര്യ. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. 27 കാരിയായ രാധിക ഇംഗില്‍ എന്ന പൊലീസ് അറസ്റ്റു ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്ന് ആഴ്ചമാത്രമേ ആയിട്ടുള്ളൂ. 54 കാരനെയാണ് 27 കാരി വിവാഹം കഴിച്ചത്. ഇയാളുമായി ലൈംഗിക ബന്ധം പുലര്‍ത്താനുള്ള ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ലൈംഗിക ബന്ധത്തിന് താല്പര്യമില്ലെന്ന യുവതിയുടെ അഭിപ്രായം 54കാരന് മാനിച്ചിരുന്നില്ലെന്നും യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകത്തിനു പിന്നാലെ യുവതി തന്നെ ബന്ധുക്കളെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി യുവതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.